ഒരബദ്ധം ആറ്ക്കും പറ്റുംല്ല്യേ..എനിക്കും പറ്റി...
അതു പണ്ടു പണ്ടു എഗോ ഒരു 10 കൊല്ലം മുംബു ഞാന്‍ പത്തില്‍ പഠിക്കുംബോ..
പഠനം കേമായിരുന്നൊണ്ടു കാറ്ന്നോരു , പിള്ളേരെ പഠിപ്പിക്കുന്നതില്‍ കുപ്പ്രസിദ്ധമായ ഒരു ട്യൂഷന് സെന്ററില്‍ എന്നെ ചേറ്ത്തി..ഞായറാഴ്ച്ച മാത്രായിരുന്നു ക്ലാസ്സ്..രാവിലെ മുതല്‍ വൈകുന്നെരം വരെ..2-3 ബാച്ചുകള്‍ ഉണ്ടായിരുന്നു..
ഗ്രൌണ്ടിലും തീയറ്ററിലുമായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു ഒരു ദിവസം ബോറടിച്ചിട്ടു ക്ലാസ്സില്‍ കേറി..
അങ്ങനെ വിശദമായ് കണക്കു ടീച്ചര്‍ടെ കണക്ക് നോക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ കാറ്റ് പോലെ ഒരു UFO ( Unidentified Flying Object) പുറത്തൂടെ നടന്നു പോയി..ഒരു മിന്നായം പോലെ..ഹൈ എന്താപ്പോ പോയതു..ചെ ശ്രദ്ധിച്ചു നോക്കാന്‍ ടൈം കിട്ടീല്ല്യാ..അന്നു കടിച്ചു പിടിച്ചു കണക്കു പടിത്തം തീറ്ത്തിട്ടു വേഗം പുറത്തിറങ്ങി ആ കാറ്റു പോയ സ്ഥലത്റ്റേക്കു എത്തി നോക്കി..എയ്യ് ഏതു കാറ്റാ പോയേന്നു ഒരു നിശ്ചയോല്ലിയാ..ക്ഷമിച്ചു..കാറ്റിനെ പിന്നീ പിടിക്കാംന്നു വെച്ചു തറവാടായ ഗ്രൌണ്ടിലേക്കു..
ക്രത്യം ക്ളാസ്സ് കഴിയണ സമയത്തു ട്യൂഷന് സെന്റെറിന്റെ മുന്നിലെത്തി ടീച്ചറ്മാരടക്കമുള്ള എല്ലാ തരുണീമണികളേയും യാത്രയാക്കിക്കൊണ്ടിരിക്കുന്ന സമയം.. ദേ ആ കാറ്റ് പോണു..ലവളു നടന്നു അങ്ങു കുറച്ചു ദൂരത്തെത്തി..ബസ്റ്റോപ്പിലെക്കു വെച്ചു പിടിക്ക്യാണു ചുള്ളി..1600 സി സി ബൈക്ക് നൂറേ നൂറ്റിപ്പത്തില് ആഞ്ഞു ചവിട്ടി..ട്യും ..ഏതോ ഒരു കെ എസ്സ് ആര് ടി സി വന്നു റാന്ചിക്കൊണ്ടോയി..മുഖം കാണാന്‍ പറ്റീല്ലിയാ..
സാരല്ലിയാ കാറ്റിനെ പിന്നെ പിടിചോളാം..
നെക്സ്റ്റ് സണ്ടേ..ക്രത്യ സമയത്തു ക്ളാസ്സിലു വന്നു..എല്ലാ ക്ളാസ്സിലെയും അരിമണിയും അരിച്ചു പെറുക്കി നോക്കി..പക്ഷേ ലവളില്ലാ...
ലവള്...ഒരു 6 അടി പൊക്കം കാണും..4 അടി വീതി..മലയാളത്തില്‍ "ക്ലാ" എന്നെഴുതിയ പോലെള്ള നടപ്പു..സാമാന്യം നല്ല രീതിയില്‍ തവിടും തെങ്ങാപ്പിണ്ണക്കും കൊടുത്തു വളര്‍ത്തിയ ഒരു മൊതല്..ക്ളാസ്സിലെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ,ലവള്‍ക്കു ആകെ 19-20 വയസ്സേ പത്താം തരത്തില്‍ പടിക്കുംബോ ഉള്ളെന്നും , വറ്ഷങ്ങളായി പഠിച്ചു കൊണ്ടിരിക്കുന്നാ ഈ കോഴ്സു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ ആരുടെയെങ്കിലും മേല്‍ കെട്ടിയിടുമെന്നും മനസ്സിലാക്കാന്‍ പറ്റി..
പിന്നെ ഞാനെന്തിനു പതിനന്ചാമത്തെ വയസ്സില്‍ ഈ കാറ്റിനെ ഫോളോ ചെയ്തു എന്നു ചോദിച്ചാല്‍..പനങ്കുല പോലെ നീണ്ടു കെടക്കണ മുടി എന്റെ ഒരേ ഒരു വീക്നെസ്സായിരുന്നു..അന്നും ഇന്നും..അതാണെങ്കില്‍ ഈ കാറ്റിനു ഇഷ്ടം പോലേണ്ടായിരുന്നു താനും..എന്നു പറ്ഞ്ഞാല് പോരാ..നല്ലോണം ഉണ്ടായിരുന്നു..അതും ഇങ്ങനെ ഇടതൂറ്ന്ന ചുരുണ്ട മുടി..
പക്ഷേ ഈ മൊതലു ഏതാനെന്നു ഒരു പിടിയും ഇല്ലല്ലോ..മോന്തായം ഒന്നുകാണാനും പറ്റീട്ടില്ലിയാ..
ചുരുക്കത്തിലു വിശദമായ അന്വേഷണത്തില്‍ നിന്നും അവള്ടെ വീടും കുടിയും ,ഭീകരനായ അച്ചന്റെ(ന്റമ്മോ) കടയും ക്ളാസ്സിലേക്കു വരുന്ന വഴിയും കണ്ടുപിടിച്ചു..അന്വേഷണത്തില്‍ മറ്റൊരു വഴിത്തിരിവായതു ലവള് എന്റെ അയല്‍ക്കാരിയായ ഒരു ചേച്ചിയുടെ കൂടെയാണു നല്ല കാലത്തു പടിച്ചിരുന്നതു എന്ന വൈറ്റല്‍ ഇന്ഫോറ്മേഷന് ആണ്..കാര്യങ്ങള്‍ എളുപ്പമായി..ഇവളെ തന്നെ ഞാന്‍ കെട്ടും..പ്റായം പണ്ടേ എനിക്കൊരു പ്രശ്നമല്ലാ..
പക്ഷേ പല സണ്ടേകള് കടന്നു പോയെങ്കിലും ലവള് കാറ്റു പോലെ പോവുന്നു എന്നല്ലാതെ പിന്ഭാഗമല്ലാതെ തിരുമോന്ത കാണാനോ എന്തെങ്കിലും സംസാരിക്കാനോ പറ്റീല്ലിയാ..എനിക്കാണെങ്കില്‍ ഗ്രൌണ്ടിലെയും തിയ്യറ്ററിലെയും ഒടുങ്ങാത ജോലി ഭാരവും..എന്തിനു പറയുന്നു..ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഞാന്‍ ആ കേശ ഭാരത്തിനു കീഴടങ്ങി..
അവസാനം വേറെ വഴിയില്ലതായപ്പോ നാണക്കെടു മറച്ചു വെച്ചു നമ്മടെ അയല്‍ക്കാരി നിത്യവസന്തത്തിനോടു കാര്യം അവതരിപ്പിച്ചു..
"അവള്ടേന്നു ഒന്ന് കിട്ട്യല്ണ്ടല്ലാ നിന്റെ വിരിഞ്ഞു കൊണ്ടിരിക്കുന്ന പലതും തകറ്ന്നു പോവുംട്ടാ..വെറുതെ വേണ്ടാത്ത പണിക്കു നികണ്ടാ..അവള്ടെ അച്ചനെ അറിയാല്ലോ..അവന്റെ ഒരു പ്രേമം..അതും വയസ്സിനു മൂത്തോരെ..ഒന്നു പോട ചെക്കാ"
ഇത്യാദി വാക്കുകള്‍ക്കു എന്റെ മനസ്സിളക്കുവാന്‍ പറ്റിയില്ല..ഇല്ലാ..പിന്മാറുന്ന പ്രശ്നമില്ലിയാ..എനിക്കു അവളെ കെട്ടണം..അവളെ മാത്രമേ ഞാനതു ചെയ്യൂ..
നോ രക്ഷ..ചേച്ചി ഒരു പൊടിക്കു സമ്മതിക്കുന്നില്ലിയാ..ഒടുക്കത്തെ അടവു തന്നെ എടുക്കേണ്ടി വന്നു..
ഞങ്ങള്‍ തന്നെ കണ്സ്ട്രക്റ്റ് ചെയ്ത പൊട്ടിയ പഴയ സ്ലേറ്റില്‍ "കവിത ക്ലബ്ബ്" എന്നെഴുതിയ കെട്ടിട സമുച്ചയതില് പോയി കിടപ്പായി..നിരാഹാര സമരം..എനിക്കു അവളെ തന്നെ കെട്ടണം.."ഞാന്‍ എന്റെ കൂടെപ്പിറപ്പിനേ പോലെയാ ചേച്ചിയെ കണ്ടിരിക്കണേ..ന്നെ സഹായിക്ക്യോ ഇല്ലിയോ?"
"ഹും..ഈ ചെക്കനെ കൊണ്ടു തോറ്റു..ശവം"
ക്കും..ചേചി സഹായിക്കും..ഹെ ..ഹെ.."ചേച്ചി ഞാന്‍ ബി ബേച്ചിലാ ഉള്ളതുട്ടോ..എം.ടി.ബി. റെട് ഹെറ്ക്കുലീസ് ..അവള് ഏതു ബേച്ചിലാ ഉള്ളതുന്നു ചോദിക്കൂട്ടോ..പിന്നെ മറ്റേക്കാര്യം..അതു പറയാന്‍ മറക്കരുതുട്ടോ"..
അടുത്ത ഞായറാഴ്ച്ച ഗ്രൌണ്ടിലെ ജോലിയും ക്ളാസ്സിലെ കണക്കെടുപ്പും കഴിഞ്ഞു ഓടിക്കിതച്ചു ചേചീടെ അടുത്തെത്തി.."ചേച്ചി എന്തായി"
ഒന്നു അടി മുതല്‍ മുടി വരെ കാര്യമായിട്ടു നോക്കി..ഡാം തുറന്നു വിട്ടതു പോലെ ഒരു പത്തു പതിനാറു പൊട്ടിച്ചിരി...
എനിക്കു സന്തോഷമായി...കാര്യങ്നള്‍ ഏതാണ്ടു ഒരു കരക്കടുത്തിട്ടുണ്ടു..ഹെ ഹെ..
സൈക്കിളിന്റെ പിന്നിലിരുന്ന ഇളയച്ചന്റെ ആറു വയസ്സുകാരന് മോന്റെ മുഖത്തു ഒന്നു നോക്കന്‍ കൂടി പറ്റിയില്ല..അത്രക്കു നാണം വന്നു പോയി..
ആ ചിരിക്കു ശേഷം ചേച്ചി പറഞ്ഞതു ഇത്രയുമാകുന്നു..
"നിനക്കേയ് ആദ്യം മീശ വരട്ടേന്നു..എന്നിട്ടു പ്രേമിക്കാന്‍ വരാന്‍..പിന്നീക്കൂടെ നടക്കുംബോ അവള്ടെ കാലിന്റെ ഇടയില്‍/അടിയില്‍ പെട്ടാലു നീ ചത്തു പോവുംന്നു..മനസ്സിലായോടാ പൊട്ടാ"..
എനിക്കു എത്ര നാഡികളാണു ഉള്ളതെന്നു അപ്പോ മനസ്സിലായി..സപ്ത..പറയാന്‍ വയ്യ..ഒരു വിളി മനസ്സിലു ..ഇതു എന്നോടു വേണ്ടായിരുന്നെടീ..
ഇളയച്ചന്റെ മോനേം എം.ടി.ബി ഹെറ്ക്കുലീസിനേയും അവിടെ ഇട്ടു "കവിതയിലേക്കു" കേറിപ്പോയി..നെലോളി തന്നെ നെലോളി..
-----------------------------------------------
അങ്ങനെ ആ അനശ്വര (അനവസര) പ്രേമം അവിടെ അവസാനിച്ചു..
ഇതിലു ഏറ്റവും രസമുള്ള കാര്യം എന്താണെന്നു വെച്ചാല്‍ ഞാനീ പറയണ മൊതലിന്റെ മോന്തായം ഇതു വരെ കണ്ടിട്ടില്ല്യ..ഞാന്‍ തന്നെ ആലോചിച്ചു ചിരിക്കാറുണ്ടു ഇടയ്ക്കു..പറയുംബോ എന്റെ വീട്ടീന്നു 2 കിലോമീറ്റെറെ ഉള്ളൂ ആയമ്മേടെ വീട്ടിലേക്കു..അതിന്റെ മുന്നീക്കൂടെ എന്റെ എം.ടി.ബി ഹെറ്ക്കുലീസ് പലതവണ "റൌണ്ടടിച്ചിട്ടുല്ലതുമാണു"..എന്റെ ഒരു റിലേറ്റിവിന്റെ വീടു അവിടെ അടുത്തു തന്നെ ആണു താനും.. എന്നിട്ടും ദറ്ശനം കിട്ടിയില്ല..അവള് ഇപ്പൊഴും ഒരു UFO ആയി തുടരുന്നു..അവള് എന്നെങ്കിലും IFO ആയാല്‍ നേരിട്ടു കണ്ടു ഇതും പറഞ്ഞു ചമ്മണം എന്നു ആത്മാറ്ത്ഥമായ ആഗ്രഹമുണ്ടു.. :))
May 14, 2008
Subscribe to:
Post Comments (Atom)

1 comment:
അവള് എന്നെങ്കിലും IFO ആയാല്‍ നേരിട്ടു കണ്ടു ഇതും പറഞ്ഞു ചമ്മണം എന്നു ആത്മാറ്ത്ഥമായ ആഗ്രഹമുണ്ടു.. :))
Post a Comment