May 14, 2008

ഉസ്‌കൂള്‍..

എന്റെ വിദ്യാഭ്യാസം തുടങ്ങിയതു തന്നെ ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെയാണെന്നു ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്‌..നാലാം വയസ്സില്‍ അംഗന്‍ വാടിയില്‍ എന്റെ ജൂനിയര്‍ ആയി വന്ന പയ്യന്‍സിനെ റാഗ് ചെയ്തു കൊണ്ടായിരുന്നു തുടക്കം..ഒന്നും രണ്ടും പറഞ്ഞ് ലവന്റെ കയ്‌വിരല്‍ ജനവാതിലിന്റെ ഇടയില്‍ വെച്ചടച്ചു ഹരിശ്രീ കുറിക്ക്യേണ്ടായി..ഒരുപാടു നേര്‍ച്ചകളുടേയും വഴിപാടുകളുടേയും ഫലമായി അവിടുന്നു ട്രാന്സ്ഫര്‍ ആയി മറ്റൊരിടത്തു ചേര്‍ന്നു അംഗന്‍വാടി ഡിഗ്രി പൂര്‍ത്തിയാക്കി..പിന്നീടു എല്‍.പി. ഉസ്‌കൂള്‍ വല്ല്യ കുഴപ്പമില്ലാതെ കടന്നു പോയി..പക്ഷെ അതിനിടയിലും മൂന്നാം ക്ലാസ്സില്‍ ഒരു പണിഷ്‌മെന്റ് ട്രാന്സ്ഫര്‍ തരപ്പെടുത്തി..യു.പി ഉസ്‌കൂള്‍ പഠനം ഒരു ബല്ല്യ ഉസ്‌കൂളീലായിരുന്നു..അവിടെ നല്ല ഒരുപാടു ഓര്‍മകളുണ്ട്‌..
ഹെഡ് മാസ്റ്റര്‍ എന്നെ തല്ലിയതിനു കരഞ്ഞു ബഹളമുണ്ടാക്കിയ എന്റെ പ്രിയപ്പെട്ട ക്ലാസ്സ് ടീച്ചര്‍..കലോല്‍സവത്തിനു "ചെസ്റ്റ് നമ്പര്‍ തേര്‍ട്ടീന്‍,..പതിനേഴ് നെക്സ്റ്റ്.." എന്നു മൈക്കില്‍ വിളിച്ചു പറഞ്ഞ ലോലന്‍ മാഷ്..മണിയടിച്ചാല്‍ നാടു മുഴുവന്‍ കേള്ക്കുകയും , ഉസ്‌കൂളിന്റെ അകത്തേക്കു കേള്‍ക്കാത്തതുമായ "കട്ടിങ്ങ്‌ എഡ്ജ്" ടെക്നോളജി ഉള്ള ബെല്‍ ടവര്‍..ഉസ്‌കൂള്‍ ഗേറ്റിന്റെ ഉമ്മറത്തൂന്നു വാങ്ങി വിഴുങ്ങിയിരുന്ന ഉപ്പിലിട്ട നെല്ലിക്കയുടേയും, ലൂബിക്കയുടേയും സ്വാദ്‌..ഹെഡ്‌ മാഷ് മരിച്ചു പോയി എന്നു പറഞ്ഞ് വേനലവധിക്കാല ക്ലാസ്സുകള്‍ കട്ട് ചെയ്ത പത്താം ക്ലാസ്സ്.. WWF റെസ്‌ലിങ്ങും, വിസിലടിയും പഠിച്ച ഉസ്‌കൂള്‍ വാന്‍ യാത്രകള്‍..പഠനത്തിനിടയ്ക്കു തന്നെ നിസ്സാര കാരണങ്ങളുടെ പേരില്‍ ജീവനൊടുക്കിയ ചില സുഹ്രുത്തുക്കള്‍..

അങ്ങനെ അങ്ങനെ ഒരുപാട്‌....

ഹൈസ്‌കൂള്‍ ജീവിതം സമ്മാനിച്ച കൂട്ടുകെട്ടുകള്‍ പലതും ഇപ്പോഴും തുടരുന്നു..എന്നാലും ചിലപ്പോഴൊക്കെ ഓര്‍ക്കും,ഇതിനേക്കാളൊക്കെ നന്നായി ആസ്വദിക്കാമായിരുന്നു എന്നു..എന്തിനു ..!നഷ്ടബോധങ്ങളില്ലെങ്കില്‍ പിന്നെന്തു ജീവിതം അല്ലേ?

No comments: