ഒരു വ്യാഴാഴ്ചയുടെ ഹങ്ങോവര്* കഴിഞ്ഞു കണ്ണൂ തുറന്നതു വെള്ളിയാഴ്ച അതിരാവിലെ 11.45 നു..എഴുന്നേറ്റതും മനോഹരമായി തെറി പറഞ്ഞു കൊണ്ട് ഒരു പ്രവാസി സുഹ്രുത്തു ഫോണില്..പതിവു പോലെ ഒരു ഒളിച്ചോട്ടതിതിന്റെയും നാട്ടിലെ ഒരു യവന സുന്ദരിയുടെ കല്ല്യാണം നിശ്ചയിച്ച കഥയും പറഞ്ഞു അതു അവസാനിച്ചു..
ഇനി?
പല്ലു തേക്കാം...വേണ്ടാ കുറച്ചു നേരം കൂടി കിടക്കാം..കിടന്നു..ബുദ്ധിമുട്ടി എഴുന്നേറ്റു..മുണ്ടെവിടെ?...കാണ്മാനില്ലാ..ആരെങ്ങിലു ം കേറി വന്നാല്* ആണവ രഹസ്യം പുറത്താവും...ബ്ലാങ്കറ്റ് പൊക്കി നോക്കി...അയ്യേ..ഇന്നലെ ഷോര്ട്സു ഇട്ടല്ലേ ഉറങ്ങാന്* കിടന്നതു...പിന്നെങ്ങനെ മുണ്ടു കാണും..ഹെ ഹെ...ഉറക്കച്ചടവൊക്കെ മാറി ഒരു വിധത്തില്* കിടക്ക വിട്ടു...
വെള്ളമെടുത്തു കെറ്റിലില്* നിറച്ചു..നിമിഷനേരതിനുള്ളില്* കട്ടന്* കാപ്പി റെഡി...ലാപ് ടോപ് ഓണ്* ചെയ്തു..പിസി ടു ഫോണില്* ലോഗിന്* ചെയ്തു..നാട്ടിലെ ഈച്ച് ആന്റ് എവരി തെണ്ടിപ്പിള്ളേരെയും വിളിച്ചു ചൂടോടെ ഗള്ഫ് വറ്ത്തമാനവും തെറിയും പറഞ്ഞു, പഴയ 'ടച്ചു' ഇപ്പോഴും പോയിട്ടില്ലാന്നു ഉറപ്പു വരുത്തി..
ഒരു സിഗരെറ്റ് കത്തിച്ചു പുറത്തിറങ്ങി..ഒന്നാമന്റെ വിളി..വിളി കേട്ടു..ഫ്ളഷ് ചെയ്യാന്* നോക്കിയപ്പോ വെള്ളമില്ല..ഇങ്ങനെ സംഭവിക്കാത്തതാണല്ലോ..ഉം..ലോക ഭൂപടതില്* യു.എ.ഇ വരുന്നതിനു മുംബു കെട്ടിയുണ്ടാക്കിയ ഒരു വില്ലയാണു എന്റെ കൊട്ടാരം..ഇതും ഇതിനപ്പുറവും സംഭവിക്കാം..സാരല്ല്യ..വീണ്ടും ലാപ് ടോപിന്റെ അടുത്തെക്കു..
കുടുംബക്കാരെ ഓരോരുത്തരെയായി വിളിച്ചു..ഞാന്* ജീവിച്ചിരിപ്പുണ്ടെന്നും ,എപ്പോള്* വേണമെങ്ങിലും ഒരു മില്ല്യണയര്* ടിക്കറ്റ് അടിക്കാമെന്നും നേരെ നാട്ടിലു വന്നു 3 ഏക്കറു പറംബു വാങ്ങി അതില്* ഒരു കൊച്ചു കൂര ഉണ്ടാക്കി അവിടെ കള്ള നോട്ടടി തുടങ്ങുമെന്നും അറിയിച്ചു..
അടുത്ത ഫോണ്കോള്* പോയതു ഇളയച്ചനു..ഹെലോ എന്നു പറഞ്ഞതും ഒരു സ്ത്രീശബ്ദം..
ആരാ?
ഞാനാ കണ്ണനാ..
ഏതു കണ്ണന്? (എന്തോ പന്തികേടുണ്ടു...റോങ്ങ് നംബര്* ആണെന്നാ തോന്നണെ)
അല്ലാ ഇതു !!!!!!!!!!!! നംബര്* തന്നെയല്ലെ..?
അല്ലല്ലോ ഇതു ഷൊറ്ണൂരാ..
അയ്യോ എനിക്കു നംബര്* തെറ്റീട്ടൊ..സോറി..
അല്ല..ആരാ..എന്താ പേര്..എവിടുന്നാ വിളിക്കണേ..
(എല്ലാം വിശദീകരിച്ചു കൊടുത്തു)
നല്ല വോയ്സാണല്ലോ ..പാടാറുണ്ടോ? (ലവളു എന്നോട്)
ഇല്ല്യ..പാടിക്കാറെ ഉള്ളൂ..(അതു ലവള്ക്കു പിടിച്ചു)
ഓ ..അതെനിക്കങ്ക്ടിഷ്ടായി കേട്ടോ..(ഒരു ചിരി അകംബടി)
അപ്പോ നമ്മടെ പേരെന്താ..(എനിക്കു ആകാംക്ഷ..എന്റെ ശബ്ദം ഇത്ര ഗാംഭീര്യമുള്ളതാണോ..ഹെ ഹെ ..കൊള്ളാല്ലോ)
പേരും പ്രായവും വിലാസവും വീട്ടിലെ നംബറും മറ്റു പല വിവരങ്ങളും ചോദിക്കതെ തന്നെ പറഞ്ഞു തന്നപ്പോള്* അതു യഥാറ്ത്ഥത്തില്* ഒരു "റോങ്ങ്" നംബറായിരുന്നെന്നു പെട്ടെന്നു മനസ്സിലായി..
അറിഞ്ഞിടത്തോളം വിവരങ്ങളില്* നിന്നും , ഇതു സംഗതി "പെശകാണെന്നും" ഇനിയും തുടറ്ന്നാല്* കിളിനാദമുള്ള ആ മദ്ധ്യവയസ്ക പ്രശ്നമുണ്ടാക്കുമെന്നും , "നാലു പവന്റെ ഒരു സ്വറ്ണ്ണ മാല കൊടൂത്തയക്കുമോ?" എന്നു ചോദിക്കുമെന്നു മനസ്സിലായതു കൊണ്ടും...
"ഞാന്* വെക്ക്യാണേ..ഇന്നു പള്ളീലു പോണം" എന്നു പറഞ്ഞു സ്കൂട്ടാവാന്* നോക്കി
"അല്ല കണ്ണന്* ന്നല്ലേ പേരു പറഞ്ഞേ..പള്ളീലു എന്തിനാ പോണേ?"
"എയ്..ഞാന്* ക്രിസ്റ്റ്യനാ..അപ്പോ ഞാന്* പള്ളീലു പോട്ടേട്ടോ..ബൈ"
എന്നും പറഞ്ഞു വേഗം കട്ട് ചെയ്തു..
പിസി ടു ഫോണ്* കോള്* ആയതു കൊണ്ടു തിരിച്ചു വിളിക്കന്* പറ്റില്ലല്ലോ...ഭാഗ്യം..
May 16, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment