May 20, 2008
അങ്ങനെ ആ നിസ്സാന്‍ സണ്ണി വീണ്ടും പവലിയനില്‍ ...!
അമ്പലത്തില്‍ തൊഴാന്‍ നില്ക്കുന്ന നേരത്തു വെടിവഴിപാട് കേട്ട് ഞെട്ടിയ കുട്ടിയുടെ മുഖഭാവമായിരുന്നു ടിയാന് ഓഫീസില്‍ വന്നു കയറുമ്പോള്‍ .ആകെപ്പാടെ ഒരു സംഭ്രമോം പരിഭ്രമോം ..ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല..രാവിലെ കാണുമ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..
ഒന്നുകില്‍ ആ പാവം ബംഗാളിയുടെ ഭാര്യ ഒളിച്ചോടിക്കാണും
അല്ലെങ്കില്‍ വല്ല മില്ല്യണയര്‍ ടിക്കറ്റും അടിച്ചു കാണും (ലോട്ടറി അടിച്ചു അങ്ങു ബംഗാളിലോട്ടു ചെന്നാല്‍ , "താക്കൂര്‍മാര്‍" എപ്പോ പൊക്കിയെന്നു ചോദിച്ചാമതി)
ഹ്യൂമണ്‍ റിസോഴ്സ് മാനേജര്‍ വന്നു അറബിയില്‍ കൂലങ്കഷമായി എന്തോ സംസാരിക്കുന്നതു കണ്ടു .. ഷ,ല,ള്ള,ഹ, മ എന്നീ അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു പൂശുന്ന ഈ ഭാഷ വന്നു ഒരു കൊല്ലമായിട്ടും പഠിക്കാന്‍ പറ്റിയിട്ടില്ല.. പിന്നീട് മറ്റു പലരും വന്നു കാര്യങ്ങള്‍ ചോദിക്കുന്നതും പറയുന്നതും കണ്ടെങ്കിലും , ഞാന്‍ അപ്പോഴും പൊട്ടന് പൂരം കണ്ട ഫോര്‍മാറ്റില്‍ തന്നെ ആട്ടം കണ്ടു കൊണ്ടിരിക്കുകയാണു..
ഒരു മല്ലു വന്നു കാര്യം കാര്യമായി ചോദിച്ചപ്പോഴാണ് കാര്യം പുടികിട്ടിയതു..
ചുള്ളന് ലേബര്‍ ഓഫീസില്‍ പോയി വരുന്ന വഴിക്കു കമ്പനി, കമ്പനിക്കായി കൊടുത്ത സുന്ദരിയായ നിസ്സാന്‍ സണ്ണിയെ വിജയകരമായി മൂന്നാം തവണയും മലര്‍ത്തി ഇട്ടെന്നും , വെറും ഭാഗ്യത്തിനു മാത്രമാണു ഒരു പോറല്‍ പോലും ഏല്ക്കാതെ ജീവന് തിരിച്ചു കിട്ടിയതെന്നും കാര്‍ കിടക്കുന്ന കിടപ്പു കണ്ടാല്‍ കണിച്ചുകുളങ്ങരക്കാര് വരെ നാണിച്ചു പോകുമെന്നും അറിയാന്‍ പറ്റി..
"ഇത്രേ ഉള്ളോ കാര്യം ? " എന്നു ഞാന്‍ തിരിച്ചു ചോദിച്ചപ്പോഴാണു എനിക്കു കാര്യം വിശദീകരിച്ച മല്ലു ശരിക്കും ഞെട്ടിയതു.. കാരണം , ഈ ടാവിന്റെ കൂടെ ഞാന്‍ 3-4 തവണ ആ നിസ്സാന്‍ സണ്ണിയില്‍ സാഹസിക യാത്ര നടത്തിയിട്ടുണ്ട്..ഡ്രൈവു ചെയ്യുന്ന സമയത്തു മണ്ടത്തരങ്ങള്‍ കാണിച്ചിട്ടു , മൊത്തം കൂള്‍ പേപ്പര്‍ ഒട്ടിച്ച കാറിന്റെ അകത്തിരുന്നു "അയാം സോറി" എന്നു കയ്യുയര്‍ത്തി കാണിക്കുന്നതും 20-26 ചക്രങ്ങളുള്ള ട്രക്കുകളുടെ അടുത്തുകൂടി പോകുമ്പോള്‍ ചക്രം എണ്ണി നോക്കുന്നതും , നമ്മളെ കൊണ്ട് നക്ഷത്രം എണ്ണിക്കുന്നതും ,സ്പീഡ് ഗണ്‍ ഉള്ള ഏരിയ എത്തിയാല്‍ കത്തിച്ചു വിടുന്നതും കണ്ടു ഞാന്‍ ക്രുതാര്ത്ഥനായിട്ടുണ്ട്..
പക്ഷേ ടിയാന് തുറ്റര്‍ച്ചയായി മൂന്നാം തവണയും മറിച്ചിടല്‍ നടത്തിയപ്പോള്‍ കമ്പനി ഒരു തീരുമാനമെടുത്തു, തല്കാലം പണി അറിയാവുന്ന ഏതെങ്കിലും ഡ്രൈവറുടെ കൂടെ മുട്ടായി വാങ്ങിക്കാനും , ചോറുണ്ണാനും പോയാല്‍ മതി എന്നു..ഗെഡി ഞങ്ങടെ കമ്പനിയിലെ പി ആര് ഓ ആണേ..കാര്യം ബംഗാളിയാണെങ്കിലും കുറച്ചു വിവരവും (വിവരക്കേടും) ബാക്കിയുള്ളോര്‍ക്കു നല്ല ഒരു നേരംപോക്കുമാണേ..
അങ്ങനെ ആ നിസ്സാന്‍ സണ്ണി വീണ്ടും പവലിയലിനില് എത്തി..തുടര്‍ച്ചയായ മൂന്നാം തവണയും ..ബംഗാളി വീല്‍ചെയറില്‍ എത്താതിരുന്നതു ലവന്റെ ഭാഗ്യം ..തുടര്‍ച്ചയായ മൂന്നം തവണയും..
(നിസ്സാന്‍ സണ്ണി എന്നു പറയുന്നതു ഒരു കാറാണേ :P)
Subscribe to:
Post Comments (Atom)

7 comments:
കണ്ണേട്ടാ..
സംഗതി ഗംഭീരം !
നല്ല ശൈലി,സംഭവാഖ്യാനമാണെങ്കില്കൂടിയും കഥാമര്‍മ്മം അറിഞ്ഞ കരവിരുത് ! അക്ഷേപഹാസ്യത്തിന്റേയും നര്‍മ്മത്തിന്റേയും പിന്തുണയുള്ള നല്ല രസികന്‍ കഥ .
പക്ഷെ, ‘മംഗ്ലീഷ് ’ മനസ്സിലാക്കി , ആശയം ചേര്ത്തുവരുമ്പോഴേയ്ക്കും മുഷിച്ചില് വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യരുതോ?
kollam kanetta adippoli ayittundu ketto
yo man yo......
വേണു :) മലയാളത്തിലാക്കിയിട്ടുണ്ട്..
റെഹ്മാന്, ജോര്‍ജ്.. :)
Hi sachin,
Blogil ulla contents vaayichu. Very interesting. Vicharikkathe ethiyathaanu ivide. Kollam. veruthe aayilla. Self intro yum interesting aayittundu. Iniyum ezhuthanam.nirtharuthu. All my best wishes.
Regards,
Bee
Hi Sachin
Wishing u and ur family a very happy, Prosperous and Rocking 2009.
നന്ദി ബീ..ഇത്തിരി വൈകിയെങ്കിലും ,സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നല്ലൊരു വര്‍ഷം ആശംസിക്കുന്നു.. പുതുവല്സരാശംസകള് :)
Post a Comment