October 25, 2008

ഇനി ഇവിടെ ശരിക്കും ബിരിയാണി കൊടുക്ക്ണ്ണ്ടെങ്കിലോ?



പേരു - സച്ചിന്‍
(കണ്ണോ, കുഞ്ഞിക്കണ്ണോ, കണ്ണച്ചേട്ടോ, കണഞ്ചേട്ടോന്നൊക്കെ വീട്ടിലും നാട്ടിലും മറ്റു പലയിടത്തുമായി വിളിക്കും ..)

വയസ്സ് - ഈ ഫെബ്രുവരിയില്‍ 26 തികയ്ക്കും

സ്ഥലം - ത്രിശ്ശൂര്‍ , ഇപ്പോ പ്രവാസി (യു എ ഇ)

ജോലി - ഇന്നു വൈകുന്നേരം വരെ ത്രീഡി ഡിസൈനര്‍ . (ഒരു വര്‍ഷത്തിനുള്ളില്‍ 8 ജോലികള്‍ രാജി വെച്ചു കൊണ്ട് , രാജിവെപ്പ് ഒരു കലയാക്കി മാറ്റിയ മഹദ്‌വ്യക്തിത്വം.ഈ മരുഭൂമിയില്‍ വന്നതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാമത്തെ..മൊത്തം 11)

വിദ്യ - മാതാശ്രീയുടേയും പിതാശ്രീയുടെയും പ്രതീക്ഷകള്‍ക്കു ഭംഗം വരുത്താതെ എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയില്‍ നിര്‍ത്തി..
(പാതി വെച്ചു നിര്‍ത്തിയ മറ്റ് കോഴ്സുകള്‍ പതിനായിരത്തിലധികം)..അതിനു മുമ്പ് ലോകത്തെങ്ങും ഇല്ലാത്ത ഒരു കോഴ്സില്‍ ഡിപ്ലോമ എടുത്തിരുന്നു..ഈ കോഴ്സു പഠിക്കാന്‍ വേറേ ആരുമില്ലാതിരുന്നതു കൊണ്ട് ചുളുവില്‍ ഒരു സ്വര്‍ണ്ണ മെഡലും,നാലഞ്ച് സ്റ്റേറ്റ് ലെവെല്‍ റാങ്കുകളും അടിച്ചു മാറ്റി..മെഡല്‍ മാതാശ്രീ ഭദ്രമായി സൂക്ഷിച്ചു വെച്ചതു കൊണ്ടു എടുത്തു പണയം വെയ്ക്കാനുള്ള അവസരം കിട്ടിയില്ല.. പിന്നീട്‌ ഇല്ലാത്ത കലാവാസനയുടെ പേരും പറഞ്ഞു ഡിസൈനറായി (അതൊരു നോവല്‍)

അഭ്യാസം - പെണ്ണ്പിടുത്തം ഒഴിച്ചുള്ള ഏതാണ്ട് എല്ലാ അഭ്യാസങ്ങളും കാണിച്ചിട്ടുണ്ട് ..കൂടുതല്‍ വിവരങ്ങള്‍ക്കു നേരില്‍ ബന്ധപ്പെടുക.

ഹോബികള്‍ - എന്റെ ജോലി,അത് ആസ്വദിച്ചു ചെയ്യും..പിന്നെ, നന്നായിട്ട് കിടന്നുറങ്ങുക, പിന്നേം കിടന്നുറങ്ങുക,എണീറ്റ് ഇച്ചി മുള്ളീട്ട് പിന്നേം കിടന്നുറങ്ങുക.

പുകവലി - വളരെ നല്ല രീതിയില്‍ .. ഡണ്‍ഹില്‍ കമ്പനിക്കാര്‍ക്കു ഇപ്പൊ നല്ല മെച്ചമുണ്ട്.

മദ്യപാനം - വല്ലപ്പോഴും മാത്രം..അത്ര നിര്‍ബന്ധമില്ല.

വീട്ടുകാരുടെ മനോഭാവം

2008 വരെ - അടിച്ചു ഷേപ് മാറ്റികളയും ..!

2008 ജനുവരി - കെട്ടണൊ..?

2008 മാര്‍ച്ച് - കെട്ടിക്കോ..!

2008 മേയ് - കെട്ടുന്നില്ലേ..?

2008 ജൂലൈ - കെട്ടു മോനെ..!

2008 സെപ്റ്റംബര്‍ - കെട്ടടാ..!

2008 ഡിസംബറില്‍ - നെന്റെ കാര്യം ഞങ്ങളേറ്റു മകാനേ..@#%&$@##..!!!

എന്റെ സങ്കല്‍പ്പം -
ഇത്തിരി നര്‍മ്മ ബോധം , ഒത്തിരി സ്നേഹം ,കൊറച്ച് വെവരം, അത്യാവശ്യത്തിനു സൌന്ദര്യം ,സഹജീവികളോട് ബഹുമാനം .

കേറി വരുന്നവളോട്‌ എനിക്ക് പറയാനുള്ളതു - നേരേ വാ നേരേ പോ..തല പോയാലും നൊണ പറയരുതു..പരദൂഷണം? ങേഹെ.. അന്നു നെന്റെ അവസാനം..!

മൊത്തത്തില്‍ - മര്യാദക്കാണേല്‍ നെനക്കു കൊള്ളാം..അല്ലെങ്കില്‍ എന്റെ കൈ ഏതു നേരോം നിന്റെ പുറത്തായിരിക്കും .. (ചൊറിഞ്ഞു തരാനല്ല)


എനിക്കു ബുദ്ധിയും ബോധവും ഉള്ള പ്രായത്തില്‍ എടുത്ത ഫോട്ടോ ..



NB:
ഇതും ഇതിന്റപ്പുറവും പറഞ്ഞ പല മഹാന്‍മാരും , പെണ്ണിന്റെ സാരിത്തുമ്പില്‍ തൂങ്ങി നടക്കുന്നതു കണ്ടിട്ടുണ്ട്..എന്തു സംഭവിക്കുമോ എന്തോ.. ആവോ ആവോ !
__________________________________

ഇതും കൂടെ...

പ്രണയത്തിലുള്ള മുന്‍പരിചയം
- ഒരളോടേ യഥാര്‍ത്ഥത്തില്‍ പ്രണയം തോന്നിയിട്ടുള്ളൂ..ജീവിതത്തില്‍ ബഹുമാനം തോന്നിയിട്ടുള്ള വളരെ അപൂര്‍വം പേരില്‍ ഒരു വ്യക്തിത്വം ..കൂടെ പൊറുക്കാന്‍ പോണ പെണ്ണു അവളെപ്പോലിരിക്കണം എന്നു പറയാതെ പറഞ്ഞു തന്ന ആള്‍..നേരിട്ട് കാണുന്നതിനു മുമ്പുതന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടിട്ടുള്ള രൂപം ..സത്യം!
അവളോടു ഒരു ചതി ചെയ്യാന്‍ തോന്നാതിരുന്നതുകൊണ്ടും ,പല കാരണങ്ങള്‍ കൊണ്ട്‌ നടക്കില്ലെന്നു തോന്നിയതു
കൊണ്ടും , അതോര്‍ത്തു മനസ്സ് ബേജാറാക്കിയില്ല.. അവളുടെ വിവാഹം കഴിഞ്ഞിട്ട് കുറേ നാളുകളായി..

പക്ഷേ ഒന്നുണ്ട്..
എന്റെ മനസ്സിലുള്ള അവളുടെ രൂപത്തെ റീപ്ലേസ് ചെയ്യാന്‍ മാത്രം കാലിബറുള്ള ഒരു പെണ്‍തരിയേയും ഇക്കാലമത്ര തിരഞ്ഞിട്ടും കണ്ടുകിട്ടിയിട്ടില്ല..

------------------------------------------------------


കണ്ണാടിയുടെ ഈ ലക്കം ഇവിടെ അവസാനിക്കുന്നു.


.